ഹൈക്കോടതിയുടെ എട്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു

കൊച്ചി: ഹൈക്കോടതിയില്‍ അഭിഭാഷകനെ കാണാനെത്തിയയാള്‍ കോടതി മന്ദിരത്തിെന്റ എട്ടാം നിലയില്‍ നിന്ന് ചാടി മരിച്ചു. കൊല്ലം മുളവന പടപ്പക്കര കാരിക്കുഴി നിര്‍മല സദനത്തില്‍ കെ.എല്‍ ജോണ്സണ് (72) ആണ് ഉച്ചക്ക് 11.45ന് കോടതി മന്ദിരത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്.
എട്ടാം നിലയില്‍ ഫയര്‍ എക്സിറ്റ് ബാല്‍ക്കണിയില്‍ നിന്ന് ഇയാള്‍ താഴെയുള്ളവരോട് മാറിപ്പോകാന്‍ പറഞ്ഞത്. ശ്രദ്ധയില്‍പെട്ട പൊലീസും സുരക്ഷാ ജീവനക്കാരും ഒാടിയെത്തിയപ്പോഴേക്ക് താഴേക്ക് ചാടുകയായിരുന്നു. ഒന്നാം നിലയോട് ചേര്‍ന്നുള്ള കൈവരിയില്‍ തട്ടി താഴെ പാര്‍ക്കു ചെയ്തിരുന്ന അഭിഭാഷകെന്റ കാറിന് മേലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിച്ചു.

രാവിലെ 11 മണിയോടെ, അഭിഭാഷകനെ കാണാനെന്ന് സന്ദര്‍ശക രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് ഇയാള്‍ ഹൈകോടതി മന്ദിരത്തിലേക്ക് കയറിയത്.
