ഹിമാചലില്‍ കനത്ത മഴ: മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്റ്സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തു നിന്നുള്ള 13 അംഗ സംഘവുമാണ് കുടുങ്ങിക്കിടക്കുന്നത്.
റോഡുകളും പാലങ്ങളും ഒലിച്ചുപോയതോടെ മണാലി ഒറ്റപ്പെട്ട അവസ്ഥയിലാണ്. യാത്രാ സൗകര്യങ്ങള്‍ സാധാരണ നിലയിലായാല്‍ എല്ലാ മലയാളികളെയും മണാലിയില്‍ നിന്നു പുറത്ത് എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ജമ്മു കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴക്കെടുതിയില്‍ പന്ത്രണ്ടുപേരാണ് മരിച്ചത്. പ്രളയക്കെടുതിയില്‍ മണാലിയില്‍ മണ്ണിടിച്ചില്‍ രൂക്ഷമായിരിക്കുകയാണ്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ അടുത്ത ദിവസം കനത്ത മഴയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയില്‍ തുടരുന്ന കനത്ത മഴ രണ്ടുദിനം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

