ഹിന്ദി അധ്യാപകപരിശീലനം താമരശ്ശേരി ബി. ആര്.സി.യില്‍ തുടങ്ങി

താമരശ്ശേരി: ഹിന്ദിയില്‍ കുട്ടികള്‍ക്ക് ആശയവിനിമയശേഷി വര്‍ധിപ്പിക്കാനും പഠനം ആസ്വാദ്യകരമാക്കാനും ലക്ഷ്യമിട്ട് എസ്.എസ്.എ. ആവിഷ്കരിച്ച സുരീലി ഹിന്ദി അധ്യാപകപരിശീലനം താമരശ്ശേരി ബി. ആര്.സി.യില്‍ തുടങ്ങി. അഞ്ച് ദിവസത്തെ ജില്ലാതല പരിശീലന പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. മാമു അധ്യക്ഷത വഹിച്ചു. ബി.പി.ഒ വി.എം.മെഹറലി, എ.ഇ.ഒ.മാരായ ടി.പി അബ്ദുല്‍മജീദ്, എന്‍.പി മുഹമ്മദ് അബ്ബാസ്, ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ. ജയകൃഷ്ണന്, വി. ഹരീഷ്, സുബാഷ് പൂനത്ത്, വി. വിപിന്യ, എം.എ അബ്ദുള്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു.
