KOYILANDY DIARY.COM

The Perfect News Portal

സ​ഹ​പാഠി​ക്കൊ​രു വീ​ട് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് ന്യൂ​ഫോം സ്​പോര്‍​ട്​സ് ക്ല​ബ്ബ് ധ​ന​സ​ഹാ​യം നല്‍കി

താ​മ​ര​ശേരി: കൂ​ട​ത്താ​യി സെന്റ് മേ​രീ​സ് ഹൈ​സ്കൂള്‍ നിര്‍​ധ​നരാ​യ വി​ദ്യാ​ര്‍​ത്ഥി​കള്‍​ക്ക് വീട് നിര്‍​മ്മി​ച്ച്‌ നല്‍​കു​ന്ന സ​ഹ​പാഠി​ക്കൊ​രു വീ​ട് എ​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ട​ത്താ​യി ന്യൂ ഫോം​ സ്​പോര്‍​ട്​സ് ക്ല​ബ്ബിന്റെ ​ ധ​ന​സ​ഹാ​യം ക്ല​ബ്ബിലെ മുതിര്‍ന്ന അം​ഗം പി.പി. സു​ബൈര്‍ കൂ​ട​ത്താ​യി സെന്റ് മേ​രീ​സ് ഹൈ​സ്​കൂള്‍ സ്റ്റു​ഡന്റ്​സ് പൊലീ​സ് കേഡ​റ്റ് സി.പി.ഒ. റെ​ജി ക​രോ​ട്ടി​ന് കൈ​മാറി. ച​ട​ങ്ങില്‍ ക്ല​ബ്ബ് ജ​ന​റല്‍ സെ​ക്രട്ട​റി പി.പി.ജു​ബൈര്‍ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. സെന്റ് മേ​രീ​സ് ഹൈ​സ്കൂള്‍ പി.ടി.എ മെ​മ്പര്‍ വി.സി. ഇ​ബ്രാ​ഹീം, ടി. ശ്രീ​ലിജ്, എ.കെ. നി​സാര്‍, എ.കെ. മ​ജീദ്, ടി.കെ. ജീ​ലാ​നി തു​ട​ങ്ങി​യ​വര്‍ സം​ബ​ന്ധിച്ചു. ക്ല​ബ്ബ് ട്ര​ഷ​റര്‍ കെ.പി. അ​ഷ്റ​ഫ് സ്വാ​ഗ​തവും സെ​ക്രട്ട​റി സി.കെ. മു​ജീ​ബ് ന​ന്ദിയും പ​റഞ്ഞു

Share news

Leave a Reply

Your email address will not be published. Required fields are marked *