സർവ്വശിക്ഷാ അഭിയാൻ ജില്ലാ മികവുത്സവം കെ.പി.രാമനുണ്ണി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: വിദ്യാലയങ്ങളിലെ അക്കാദമിക നേട്ടങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ വിലയിരുത്തുന്നതിനായി ആരംഭിച്ച സർവ്വശിക്ഷാ അഭിയാൻ ജില്ലാ മികവുത്സവം കൊയിലാണ്ടിയിൽ സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ബി.ആർ.സി. കൾക്കുള്ള ഉപഹാര സമർപ്പണം കെ.ദാസൻ എം.എൽ.എ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാനും നഗരസഭാധ്യക്ഷനുമായ അഡ്വ. കെ.സത്യൻ അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി മുഖ്യപ്രഭാഷണം നടത്തി. എ.കെ.അബ്ദുൾ ഹക്കിം പ്രഭാഷണം നടത്തി. മുക്കം മുഹമ്മദ്, ഡി.പി.ഒ. എം. ജയകൃഷ്ണൻ, കെ.പ്രഭാകരൻ, ഡി.ഇ.ഒ.സി.ഐ. വത്സല, പ്രശസ്ത കവി മേലൂർ വാസുദേവൻ, ബി.പി.ഒ. എം.ജി. ബൽരാജ്, എന്നിവർ സംസാരിച്ചു.

ജില്ലാ സെമിനാർ എം.എൽ.എ. കെ.ദാസൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ കെ. സത്യൻ അധ്യക്ഷതവഹിച്ചു. എം. ജയകൃഷ്ണൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട്, ചിറ്റൂർ രവീന്ദ്രൻ, സി.രാധ, ഷീജ പട്ടേരി, കെ.ഷൈജു, കെ.ഗീതാനന്ദൻ, ഷീബാ സതീശൻ, എ.ഇ. ഒ. ജവഹർ മനോഹർ, ബി. പി. ഒ. എ. എം.ജി. ബൽരാജ് എന്നിവർ സംസാരിച്ചു

