KOYILANDY DIARY.COM

The Perfect News Portal

സർജിക്കൽ സ്ട്രൈക്ക് വാർഷികാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ജി.വി.എച്.എസ് കൊയിലാണ്ടി, പൊയിൽക്കാവ് എച്.എസ്.എസ് തിരുവങ്ങൂർ, സി.എം.സി.എച്.എസ് എലത്തൂർ, എസ്.എൻ.ഡി.പി.കോളജ് കൊയിലാണ്ടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.സി.സി. ട്രൂപ്പുകൾ ചേർന്ന് സർജിക്കൽ സ്ട്രൈക്ക് വാർഷികാചരണം സംഘടിപ്പിച്ചു. 2016- സപ്തംബർ മാസമാണ് ഇന്ത്യൻ പട്ടാളം പാക് ഭീകരർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തിയത്.

ചടങ്ങ് റിട്ട: മേജർ ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജി.വി.എച്.എസ്.എസ് ഹെഡ്മാസ്റ്റർ പ്രേമചന്ദ്രൻ അധ്യക്ഷനായി. എൻ.സി.സി ഓഫീസർമാരായ കെ.സുനിൽകുമാർ, വി.മനു, സുനിൽകുമാർ, സജീവൻ, ജിനേഷ് എന്നിവർ സംസാരിച്ചു. സർജിക്കൽ സ്ട്രൈക്ക് വീഡിയോ പ്രദർശനവും നടന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *