സ്കൂള്‍ തുറക്കല്‍: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച യോഗം ഇന്ന് തീരുമാനമെടുക്കും. ജനുവരി ആദ്യത്തോടെ സ്കൂളുകൾ തുറക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിർദ്ദേശം. പത്ത്, പ്ലസ് ടു ക്ലാസുകളിൽ പൊതുപരീക്ഷകൾ നടത്തേണ്ടതുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകളും നടത്തണം. ഈ സാഹചര്യത്തിലാണ് സ്കൂളുകള്‍ തുറക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിച്ചത്.

യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. കൊവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് കുറച്ചുനാളുകളായി നീട്ടിവച്ചിരിക്കുകയായിരുന്നു.
50 ശതമാനം വിദ്യാര്ഥികളെവീതം ഒന്നിടവിട്ട ദിവസങ്ങളില്‍ സ്കൂളുകളിലെത്തിച്ച് ക്ലാസ് നടത്താനാകുമോ എന്നും പരിശോധിക്കും. ഇന്ന് മുതല്‍ പകുതി വീതം ടീച്ചര്മാര് സ്കൂളുകളില്‍ എത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

