സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്.

ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും ഡോളര്‍ മെച്ചപ്പെട്ടതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപകര്‍ പിന്‍വാങ്ങിയതും വിലകുറയാനിടയാക്കി.


കഴിഞ്ഞ ആഗസ്റ്റില്‍ സ്വര്‍ണം റെക്കോര്‍ഡ് വിലയായ 42,000 രൂപയിലെത്തിയിരുന്നു. ഇതുവരെ 8560 രൂപയുടെ ഇടിവാണ് ഉണ്ടായത്.
Advertisements

