സ്വയം ചിത ഒരുക്കിയ ശേഷം വയോധിക തീ കൊളുത്തി ജീവനൊടുക്കി

സ്വയം ചിത ഒരുക്കിയ ശേഷം വയോധിക ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. കൊടുംതുരുത്ത് മാളികത്തറ പത്മനാഭന്റെ ഭാര്യ ലീല (72)യാണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ശനിയാഴ്ച പകല്‍ വീടിനരികില്‍ ഇഷ്ടിക പാകി വിറക് അടുക്കി അതിന് മീതെ പഴയ ജനല്‍ വച്ചാണ് ചിതയൊരുക്കിയത്. പ്രദേശ വാസി കാര്യം തിരക്കിയപ്പോള്‍ വിറക് ഉണക്കാനെന്നാണ് പറഞ്ഞത്.
എന്നാല്‍ രാത്രി ഒമ്പതു മണിക്ക് തീ ആളി പടരുന്നത് കണ്ട് അയല്‍ വാസികളെത്തി നോക്കുമ്പോള്‍ പൊള്ളലേറ്റ നിലയില്‍ ലീലാമണിയെ ചിതയ്ക്ക് അരികിലുള്ള വാഴച്ചുവട്ടില്‍ കണ്ടെത്തുകയായിരുന്നു. ചിതയില്‍ കിടന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും പൊള്ളലിന്റെ വേദനയില്‍ ഇറങ്ങിയോടിയതാണെന്നും പോലീസ് കരുതുന്നു. ഉടനെ തുറവൂര്‍ ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

