സ്വകാര്യ ബസ്സുകൾ പരിശോധന നടത്തി

കൊയിലാണ്ടി: കാലവർഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ആർ.ടി.ഒ പരിധിയിലെ സ്വകാര്യ ബസ്സുകൾ പരിശോധന നടത്തി. ബ്രേക്ക്, ടയർ, ഇന്റിക്കേറ്റർ, ഹെഡ് ലൈറ്റ്, തുടങ്ങിയവയുടെ അവസ്ഥയാണ് പരിശോധന നടത്തിയത്. ഇവയൊന്നും ഇല്ലാത്ത ബസ്സുകൾക്ക് നോട്ടീസ് നൽകും.
മോട്ടോർ വെഹിക്കൾ ഇൻസ്പെപെക്ടർമാരായ ഇ.എസ്.ബി ജോയ്, പി.കെ.സജീഷ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സനൽമണപ്പള്ളി, സുജിത്, ബി.കണ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിന്നു പരിശോധന.

