സ്നേഹവീടിന് തറക്കല്ലിട്ടു

കൊയിലാണ്ടി: സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റിനിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു . മാമ്പൊയിലിലെ മാനക്കൽ മൊയ്തി, ഫാത്തിമ ദമ്പതികൾക്കാണ് വീട് നിർമ്മിച്ച് നൽകുന്നത് . വീടില്ലാത്ത കുടുബത്തിന്റെ വീടെന്ന സ്വപ്നമാണ് സി പി ഐ എം സാക്ഷാത്കരിക്കുന്നത് . ചാവട്ട് വട്ടക്കണ്ടി ഭാഗത്ത് നടന്ന ചടങ്ങിൽ
മന്ത്രി ടി പി രാമകൃഷ്ണൻ തറക്കല്ലിട്ടു .
ലോക്കൽ സെക്രട്ടറി കെ രാജീവൻ അധ്യക്ഷനായി. മേപ്പയൂർ പഞ്ചായത്ത് പ്രസിഡണ്ട് പി കെ റീന,വൈസ് പ്രസിഡണ്ട്
കെ ടി രാജൻ, എൻ എം ദാമോദരൻ, ഏ സി അനൂപ്, എൻ എം കുഞ്ഞിക്കണ്ണൻ, വി മോഹനൻ, കെ ഷൈനു,വി സുനിൽ, കെ ടി കെ പ്രഭാകരൻ , ഇ ശ്രീജയ എന്നിവർ സംസാരിച്ചു. എ വി നാരായണൻ സ്വാഗതം പറഞ്ഞു .
