സ്ത്രീപീഡകര്‍ അഴിക്കുള്ളില്‍ തന്നെ തുടരും: മുഖ്യമന്ത്രി പിണറായി വിജയന്

തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്ത്രീപീഡകര്‍ അഴിക്കുള്ളില്‍ തന്നെ തുടരും. സമകാലീന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ പൊലീസ് സ്റ്റേഷനിലും വനിതാ പൊലീസ് ഉണ്ടെന്ന് ഉറപ്പാക്കും. സംസ്ഥാനത്ത് പിങ്ക് പൊലീസ് മികച്ച സേവനമാണ് കാഴ്ചവെക്കുന്നത്. ജില്ലാ വനിതാസെല്ലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

