KOYILANDY DIARY.COM

The Perfect News Portal

സ്കൂള്‍ പ്രവേശനത്തിന് കുട്ടികള്‍ക്ക്‌ വാക്സിന്‍ നിര്‍ബന്ധമാക്കൊനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വാക്സിന്‍ വിരുദ്ധര്‍ക്ക് കനത്ത തിരിച്ചടിയായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന പുതിയ നയത്തിന് പരക്കെ സ്വീകാര്യത. സര്‍ക്കാരിന്റെ വാക്സിന്‍ ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ ഒരുവിഭാഗം തുനിഞ്ഞിറങ്ങിയതോടെയാണ് ഇക്കാര്യത്തില്‍ കടുത്ത തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്.

സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിനു ഡോ ബി ഇക്ബാല്‍ ചെയര്‍മാനായി രൂപീകരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് ആരോഗ്യ നയം തയ്യാറാക്കിയത്. ഇത് മന്ത്രിസഭ അംഗീകരിച്ചതോടെ എല്ലാ കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനത്തിന് നിര്‍ബന്ധമായും വാക്സിന്‍ എടുക്കേണ്ടതായി വരും.

വാക്സിനെതിരെ പ്രചരണം നടത്തുമ്പോള്‍ തന്നെ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. ഗള്‍ഫ് നാടുകള്‍ ഉള്‍പ്പെടെ ലോകത്തെ പല രാജ്യങ്ങളും ഇപ്പോള്‍ സ്കൂള്‍ പ്രവേശനത്തിന് വാക്സിന്‍ നിര്‍ബന്ധമാക്കുന്നുണ്ട്. ഇതേരീതിയില്‍ കേരളത്തിലും ആരോഗ്യരംഗത്ത് കുതിച്ച്‌ ചാട്ടത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Advertisements

അതേസമയം, സ്കൂള്‍ പ്രവേശനത്തിനായി വാക്സിന്‍ നിര്‍ബന്ധമാക്കുന്നത് പ്രതിഷേധത്തിനും നിയമ നടപടിക്കും ഇടയാക്കിയേക്കും. നേരത്തെ സിപിഎം എംഎല്‍എ തന്നെ വാക്സിനേഷനെതിരെ പരസ്യമായി പ്രതികരിച്ച്‌ വിവാദത്തിലായിരുന്നു. വാക്സിന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിനുകളെ പരാജയപ്പെടുത്താന്‍ നടപടിയെടുക്കുമെന്നും പുതിയ ആരോഗ്യ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *