KOYILANDY DIARY.COM

The Perfect News Portal

സ്കൂള്‍ ജീപ്പ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു

കൊച്ചി: സ്കൂള്‍ ജീപ്പ്  നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. കുത്താട്ടുകുളം വൈക്കം റോഡില്‍ മുത്തോലപ്പുരത്തിനടുത്ത് രാവിലെ ഏഴരയോടെയാണ് അപകടം. മേരിഗിരി സ്കൂളിലേക്കുള്ള കുട്ടികളുമായി പോയ ടെമ്പോ ട്രാക്സാണ് അപകടത്തില്‍പെട്ടത്. യു കെ ജി വിദ്യാര്‍ത്ഥികള്‍ ആയ ആന്‍ മരിയ ഷിജി , നയന ദിലീപ് , ഡ്രൈവര്‍ ജോസ് ജേക്കബ്‌ എന്നിവരാണ് മരിച്ചത് .13 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *