സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി

കൊയിലാണ്ടി: കൊയിലാണ്ടി സേവാഭാരതിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ വിഭവ സമാഹരണ കേന്ദ്രം തുടങ്ങി. സ്റ്റേഡിയത്തിൽ രാമകൃഷ്ണാണാശ്രമം മഠാധിപതി അദ്ധ്യക്ഷൻ സുന്ദരാ നന്ദജി മഹാരാജ് ഉൽഘാടനം ചെയ്തു. ശശി കമ്മ ട്ടേരി അദ്ധ്യക്ഷത വഹിച്ചു. മാതാ അമൃതാനന്ദമയി മഠാധിപതി ബ്രഹ്മശ്രീ ജയശങ്കർ അനുഗ്രഹ പ്രഭാഷണം നടത്തി.

കെ. പി. രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി, കൊയിലാണ്ടി രാമകൃഷ്ണാശ്രമ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ പ്രചോദൻ സമാഹരിച്ച വസ്ത്രങ്ങളും പണവും സുന്ദരാനന്ദ ഏറ്റുവാങ്ങി. അമർ ജ്യോതി സുന്ദർ നൽകിയ വസ്ത്രങ്ങൾ ജയശങ്കർ ഏറ്റുവാങ്ങി. അഘോരീസ് ഒറ്റക്കണ്ടം വിവിധ സാധനങ്ങൾ വിഭവ സമാഹരണ കേന്ദ്രത്തിൽ ഏൽപിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യൻ, ബാല തിലകൻ, പ്രജിത്ത്, പി. ടി. ശ്രീലേഷ്, കെ.എം. രജി എന്നിവർ സംസാരിച്ചു.
