സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സര്‍ക്കാര്‍ മാപ്പു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കേസില്‍ നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ.
കോടതി തള്ളിയത് എജിയുടെ നിയമോപദേശം അനുസരിച്ചുള്ള വിശദീകരണ ഹര്‍ജിയാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.25000 രൂപ കോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ അടയ്ക്കാനാണ് പറഞ്ഞിട്ടുള്ളത്. ബാലനീതി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുകമാത്രമാണ് ചെയ്തത്. ഇങ്ങനെ ഒരു ഹര്‍ജി നല്കാന് സര്‍ക്കാരിന് അവകാശമുണ്ട്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യേണ്ട കാര്യമില്ല.ഇതില്‍ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ല. സാധാരണ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സംഭവിച്ചത്. കോടതി വിധിയോട് ഒരു ഘട്ടത്തിലും സര്‍ക്കാര്‍ അനാദരവ് കാട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

