സുനന്ദ പുഷ്കറിന്റെ മരണം: കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തേക്കും

ഡല്‍ഹി : എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ് സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയെടുത്തേക്കും. സുനന്ദ പുഷ്കര്‍ കിംസില്‍ ചികില്‍സ തേടിയിരുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. കഴിഞ്ഞ ദിവസം ശശി തരൂരിന്‍റെ സഹായിയേയും ഡ്രൈവറേയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നു. ശശി തരൂരിനെ നുണപരിശോധനയ്ക്കു വിധേയനാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
