സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആക്ഷേപം

കൊച്ചി: ഫ്ളവേ1ഴ്സ് ടി വി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയല്‍ ‘ഉപ്പും മുളകും’ തട്ടിയെടുക്കാന്‍ മറ്റൊരു പ്രമുഖ ചാനല്‍ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിനായി മലയാള സിനിമയിലെ ഒരു ഹാസ്യ നടന്‍ ശ്രമിച്ചതായാണ് ആരോപണം.
ഒരു പരിപാടിയുടെ ചര്‍ച്ച നടത്താനെന്ന വ്യാജേനയാണ് സീരിയലിന്റെ അണിയറ പ്രവര്‍ത്തകരേ വന്‍കിട ചാനലില്‍ എത്തിച്ചത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ കാര്യം മനസിലാക്കിയ അണിയറപ്രവര്‍ത്തകര്‍ ഇതില്‍ നിന്നു പിന്മാറുകയായിരുന്നു. ഇതിനും മുമ്ബും ഈ സീരിയല്‍ തട്ടിയെടുക്കാന്‍ മറ്റൊരു സ്വകാര്യ ചാനലും ശ്രമിച്ചിരുന്നു എന്ന് അധികൃതര്‍ പറയുന്നു.

സീരിയല്‍ തട്ടിയെടുക്കാന്‍ ഇതിന് മുമ്പും ശ്രമം നടന്നതായി അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാനലിന്റെ വാര്‍ത്താ വെബ്സൈറ്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഏത് ചാനലാണിതെന്ന് ഇതുവരെയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഫ്ലവേഴ്സ് തന്നെ നേരിട്ട് നിര്‍മിക്കുന്ന ‘ഉപ്പും മുളകും’ സീരിയലിന് ഏറെ ആരാധകരുണ്ട്.

