സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം> സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദിച്ചു. അഭിമാനകരമായ നേട്ടമാണ് മലയാളികള്‍ ഇത്തവണയും കൈവരിച്ചത്. അവരെ പ്രത്യേകമായി അഭിനന്ദിക്കുന്നു.
കേരളത്തില്‍ സംസ്ഥാന സിവില്‍ സര്‍വ്വീസ് അക്കാദമി മികച്ച നേട്ടം ആവര്‍ത്തിച്ചതും സന്തോഷം നല്കുന്നു. നേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും മുഖമന്ത്രി അറിയിച്ചു.

