സിപിഐ(എം) നിർമ്മിച്ച സ്നേഹ വീട് കുടുംബത്തിന് കൈമാറി

കൊയിലാണ്ടിൽ സിപിഎം കൊയിലാണ്ടി സൌത്ത് ലോക്കൽകമ്മിറ്റി നിർമ്മിച്ച സ്നേഹ വീട് ഊരാളി വീട്ടിൽ രാജൻ നായരുടെ കുടുംബത്തിന് കൈമാറി. 22-ാം പാർട്ടി കോണഗ്രസ്സ് തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മിറ്റികളും പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായാണ് കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ അണേലയിൽ ഊരാളി വീട്ടിൽ രാജൻ നായരുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്.
വീടിൻ്റെ താക്കോൽ ദാനം സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ നിർവ്വഹിച്ചു. ഏരിയാ കമ്മിറ്റി അംഗം കെ ഷിജു മാസ്റ്റർ അധ്യക്ഷതവഹിച്ചു. അതോടനുബന്ധിച്ച് നടന്ന കുടുംബസംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി കെ ചന്ദ്രൻ, പി ബാബുരാജ്, അഡ്വ. കെ. സത്യൻ, യു കെ ഡി അടിയോഡി, പി കെ ബാബു, പി. ജുകിൽ കുമാർ എന്നിവർ സംസാരിച്ചു. സൌത്ത് ലോക്കൽ സെക്രട്ടറി പി കെ ഭരതൻ സ്വാഗതവും ഏ കെ അനിൽ കുമാർ നന്ദിയും പറഞ്ഞു.
