സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി പേരെ 16 തെരഞ്ഞെടുത്തു

തിരുവനന്തപുരം> സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി പേരെ 16 തെരഞ്ഞെടുത്തു.പാര്‍ട്ടി കൊല്ലം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, എറണാകുളം ജില്ല സെക്രട്ടറി പി രാജീവ് എന്നിവര്‍ പുതുമുഖങ്ങള്‍ . നിലവിലുള്ള മറ്റു പതിനാലുപേരും തുടരും.പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, പി. കരുണാകരന്, പി.കെ. ശ്രീമതി, ഇ.പി.ജയരാജന് ,ടി.എം. തോമസ് ഐസക്, എളമരം കരീം, എ.കെ. ബാലന്, എം.വി. ഗോവിന്ദന്, ബേബി ജോണ്‍, ആനത്തലവട്ടം ആനന്ദന്, ടി.പി.രാമകൃഷ്ണന്, എം.എം. മണി, കെ.ജെ. തോമസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.
സംസ്ഥാന കമ്മിറ്റി ഇ പി.ജയരാജന്റെ അധ്യക്ഷതയില്‍ എ.കെ.ജി സെന്ററില്‍ യോഗം ചേര്‍ന്നാണ് ഇവരെ തെരഞ്ഞെടുത്തത് . പാര്‍ടി പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു.

