സി.പി.ഐ(എം) ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: മന്ദമംഗലം സില്‍ക്ക് ബസാറിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരെ ശനിയാഴ്ച അര്‍ദ്ധരാത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.ഐ.എം ആരോപിച്ചു. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ഡി.വൈ.എഫ്.ഐയുടെ വാര്‍ത്താ ബോര്‍ഡും കൊടിമരവും നശിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ സംഘര്‍ഷങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് ഉല്‍സവ സീസണായതോടെ സംഘര്‍ഷം സ്യഷ്ടിക്കാനാണ് ആർ.എസ്.എസ് ശ്രമമെന്ന് സി.പി.എം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി സി. അശ്വിനിദേവ് പ്രതിഷേധിച്ചു.
ഡി.വൈ.എഫ്.ഐ കൊല്ലം നോർത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗത്തില്‍ ഉണ്ണി മാസ്റ്റര്‍, വിവേക്. സി എന്നിവര്‍ നേതൃത്വം നൽകി. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പയ്യോളി മനോജ് ബലിദാനദിനത്തോടനുബന്ധിച്ചാണോ സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

