സി.പി.എം. പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കരി ഓയിലടിച്ചു

നാദാപുരം: സി.പി.എം. പേരോട് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ കരി ഓയിലടിച്ചു. പാറക്കടവ് റോഡിലെ പട്ടാണിയില്‍ പി.പി. നാണു സ്മാരക മന്ദിരത്തിനാണ് കരിഓയിലടിച്ചത്. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഓഫീസിനുനേരേ ആക്രമണമുണ്ടാകുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരിഓയിലടിച്ചതുകാരണം ഓഫീസിന്റെ ചുമരുകളും ഫര്‍ണിച്ചറുകളും വികൃതമായി.
നാദാപുരം എസ്.ഐ.എന്‍. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് ദിവസം മുമ്പ് പേരോട് അങ്ങാടിയിലെ ലീഗിന്റെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് ചുവന്ന പെയിന്റ് അടിച്ചിരുന്നു. അതിന് പിന്നാലെയാണ് സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് കരിഓയിലടിച്ചത്. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സമൂഹ വിരുദ്ധരുടെ നീക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തൂണേരി ലോക്കല്‍ സെക്രട്ടറി ടി.എം. ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

