സാഹസിക കാഴ്ചകളൊരുക്കി കൊയിലാണ്ടിയില്‍ ഗ്രാന്‍ഡ് സര്‍ക്കസ്

കൊയിലാണ്ടി: അവിസ്മരണീയങ്ങളായ സാഹസിക കാഴ്ചകളൊരുക്കി കൊയിലാണ്ടിയില്‍ ഗ്രാന്‍ഡ് സര്‍ക്കസ്. പോലീസ് സ്റ്റേഷന് സമീപമുള്ള ഗ്രൗണ്ടിലാണ് സര്‍ക്കസ്. 75 പുരുഷ കലാകാരന്മാരും 50 വനിതാ കലാകാരികളും ഉള്‍പ്പടെ 150 പേരാണ് അഭ്യാസപ്രകടനനിരയിലുള്ളത്. ആഫ്രിക്ക, മണിപ്പൂര്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുമുണ്ട്.
സാരി ബാലന്‍സ്, ബാസ്കറ്റ് ഡാന്‍സ്, ഫയര്‍ ഡാന്‍സ്, ഫ്രെയിംജഗ്ളിങ്, ലാസോ എന്നിവയാണ് കാണികളെ വിസ്മയിപ്പിക്കുന്നത്. രണ്ട് മണിക്കൂറില്‍ 30 ഇനങ്ങളാണ് അവതരിപ്പിക്കുന്നത്. ദിവസേന ഉച്ചയ്ക്ക് ഒരുമണി, നാല് മണി, ഏഴ് മണി എന്നിങ്ങനെ മൂന്ന് പ്രദര്‍ശനങ്ങളാണ് ഉള്ളത്. 27 വരെയാണ് പ്രദര്‍ശനം.

