സാദരം സർഗ്ഗസാഗരം; കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിവിധ സ്‌കൂളുകളിലെ എൻ.എസ്.എസ് വളണ്ടിയേഴ്‌സിന്റെ സാദരം സർഗ്ഗസാഗരം കൊയിലാണ്ടി ടൗൺ ഹാളിൽ നടന്നു. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൻ വി.കെ. പത്മിനി, വി.സുന്ദരൻ, കെ.ടി. റഹ്മത്ത്, കെ.ടി. സുമ, എ.പി. പ്രബീത്, എം. നാരായണൻ, കെ.ഡി. സിജു, കെ. രാജലക്ഷ്മി, കെ.കെ. ശ്രീജ, ഡോ.പി.കെ. ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് മധുസൂദനൻ ഭരതാഞ്ജലിയുടെ കാവ്യാഞ്ജലിയും എൻ.എസ്.എസ് വളണ്ടിയേഴ്‌സിന്റെ കലാവിരുന്നും അരങ്ങേറി.
