സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു

തുറവൂര്‍: ബൈക്കില്‍ വീട്ടിലേക്കുപോയ സഹോദരങ്ങള്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തൈക്കല്‍ വെളിയില്‍പറമ്പില്‍ വീട്ടില്‍ ദാസന്റെയും ശോഭയുടെയും മക്കളായ അജേഷ് (37) അനീഷ് (35) എന്നിവരാണ് മരിച്ചത്. ദേശീയപാതയില്‍ തങ്കി ബിഷപ്പ് മൂര്‍ സ്‌കൂളിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ വ്യാഴാഴ്ച 3. 45-നാണ് അപകടം.
ഹോട്ടല്‍ ഷെഫുമാരാണ് ഇരുവരും.അനീഷ് കോഴിക്കോട്ടും അജേഷ് എറണാകുളത്തുമാണ് ജോലി ചെയ്യുന്നത്. കോഴിക്കോട്ടെ ജോലി സ്ഥലത്തു നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ അനീഷിനെയും കൂട്ടി അജേഷ് വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. റോഡരികില്‍ വീണു കിടന്ന ഇരുവരെയും ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിനിതയാണ് അജേഷിന്റെ ഭാര്യ. മകള്‍: ഗൗരി നന്ദന. ധനലക്ഷ്മിയാണ് അനീഷിന്റെ ഭാര്യ. മക്കള്‍: അക്ഷിത,നിരഞ്ജന്‍. മന്ത്രി പി തിലോത്തമന്‍, എ എം ആരിഫ് എംഎല്‍എ എന്നിവര്‍ അന്ത്യോപചാരം അര്‍പിച്ചു.

