സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി തമിഴ്നാട്

ചെന്നൈ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി തമിഴ്നാട്. തമിഴ് സംസ്ക്കാരം പ്രതിഫലിപ്പിക്കുന്ന വസ്ത്രമോ അല്ലെങ്കില്‍ രാജ്യത്തിന്‍റെ പാരമ്ബര്യം വിളിച്ചോതുന്ന വസ്ത്രമോ വേണം ധരിക്കാന്‍. ഉത്തരവ് അനുസരിച്ച് സ്ത്രീകള്‍ സാരി, സല്‍വാര്‍ കമ്മീസ്, ദുപ്പട്ടയോടു കൂടിയ ചുരിദാര്‍ എന്നീ വസ്ത്രങ്ങളില്‍ ഏതെങ്കിലും വേണം ധരിക്കാന്‍. പുരുഷന്‍മാര്‍ ഫോര്‍മല്‍ ഷര്‍ടും പാന്‍റും വേണം ധരിക്കാന്‍. തമിഴ് നാടിന്‍റെ സംസ്കാരമോ ഭാരതീയ സംസ്കാരമോ വസ്ത്രത്തില്‍ ഉണ്ടാകണം.
മെയ് 28ന് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് ഉത്തരവ് ഒപ്പിട്ട് പുറത്തിറക്കിയത്. സാരി അല്ലെങ്കില്‍ ചുരിദാറും ദുപ്പട്ടയും സല്‍വാര്‍ കമ്മീസും സ്ത്രീകളും പുരുഷന്‍മാര്‍ ഫോര്‍മല്‍ പാന്‍റ്സും ഷര്‍ട്ടും ധരിക്കണം.
തമിഴ് നാട് സെക്രട്ടേറിയറ്റ് ഓഫീസ് മാനുവലില്‍ 541 പാരയിലാണ് ഡ്രസ് കോഡ് സംബന്ധിച്ച പരാമര്‍ശമുള്ളത്. അതേസമയം, കോടതിയില്‍ ഹാജരാകേണ്ടി വരുന്ന പുരുഷന്‍മാര്‍ക്ക് ഫുള്‍ സ്ലീവ് കോട്ടു ധരിക്കാവുന്നതാണ്.

