KOYILANDY DIARY.COM

The Perfect News Portal

സമാന്തര ബസ് സര്‍വ്വീസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സമാന്തര സര്‍വ്വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി. കഴക്കൂട്ടം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കല്ലടയുള്‍പ്പടെ 2 ബസുകളെയും 4 സമാന്തര സര്‍വീസുകളെയും പിടികൂടി.

സമാന്തര സര്‍വ്വീസുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ഡപ്യൂട്ടി ട്രാന്‍: കമ്മീഷണര്‍ എബി ജോണിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.KYROS എന്ന പേരിലുള്ള ഒരു ബസ് കഴക്കൂട്ടം ഇന്‍ഫോസിസില്‍ നിന്നും കോതമംഗലത്തേക്ക് സര്‍വ്വീസ് നടത്തുന്നതായി KSRTC സൗത്ത് സോണ്‍ എക്സി: ഡയറക്ടര്‍ പരാതി നല്‍കിയിരുന്നു.

വെളളിയാഴ്ച വൈകിട്ട് 5 നും തിങ്കളാഴ്ച രാവിലെ കോതമംഗലത്തു നിന്നുമാണ് അവരുടെ സര്‍വ്വീസ്.തിരുവനന്തപുരത്ത് നിന്നും കട്ടപ്പന, മൂന്നാര്‍, അമ്യത മെഡി: കോളേജ്, നെടുങ്കണ്ടം, തുടങ്ങിയ അവര്‍ നടത്തിയിരുന്ന സര്‍വീസുകളും പരിശോധനക്ക്‌ മുന്നേ അവസാനിപ്പിച്ചു.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *