സപ്ലൈകോ ജീവനക്കാര്‍ ധര്‍ണ നടത്തി
 
        വടകര: വിവിധ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ ജീവനക്കാരുടെ സംയുക്ത സമര സമിതി ആരംഭിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി വടകര താലൂക്ക് ഡിപ്പോയ്ക്ക് മുന്നില്‍ ധര്‍ണ നടന്നു. സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി സെക്രട്ടറി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍, വി.പി. രാജീവന്‍, സതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


 
                        

 
                 
                