KOYILANDY DIARY.COM

The Perfect News Portal

സംസ്‌കൃത കോളേജിന് സ്ഥലമൊരുക്കാന്‍ കേരള സര്‍ക്കാര്‍

തുറവൂര്‍: സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായി സ്ഥലം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിങ് ബോര്‍ഡ്)യില്‍പ്പെടുത്തി സ്ഥലം വാങ്ങാന്‍ തുക നല്‍കാമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയതായി എ എം ആരിഫ് എംഎല്‍എ പറഞ്ഞു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്‌

സ്വന്തമായി സ്ഥലം ഇല്ലാത്തത് മൂലം കെട്ടിടംവയ്ക്കാന്‍ സര്‍വകലാശാല ഫണ്ട് നല്‍കിയിരുന്നില്ല. 1995ല്‍ കലാരംഗം ഓഡിറ്റോറിയത്തില്‍ ആരംഭിച്ച കേന്ദ്രം 2005ലാണ് നിലവിലെ തുറവൂര്‍ പുത്തന്‍ചന്ത എന്‍ പി തണ്ടാര്‍ സ്മാരകത്തിലേയ്ക്ക് മാറ്റുന്നത്.എം എ മലയാളം, ചരിത്രം,സംസ്‌കൃതം, എം എസ് ഡബ്ല്യു, ബി എ സംസ്‌കൃതം എന്നീ കോഴ്സുകളിലായി നിലവില്‍ 240 വിദ്യാര്‍ഥികളും 26 അധ്യാപകരും ഏഴ് അനധ്യാപകരുമുണ്ട്.

എംഎല്‍എ എ എം ആരിഫ് നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷനു മറുപടിയായിട്ടാണ് സ്ഥലം വാങ്ങാന്‍ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *