KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നു ? പദ്ധതി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലെ അവസാനവര്‍ഷ ഡിഗ്രി ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടക്കുകയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കോളേജുകളില്‍ ഡ്രൈവ് നടത്തുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചുവെന്ന് ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം മൂലം 2020 മാര്‍ച്ചില്‍ അടച്ചിട്ട കോളേജുകളാണ് ഒക്ടോബര്‍ നാല് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കാത്തത് വെല്ലുവിളിയാണെങ്കിലും കോളേജുകളില്‍ നടക്കുന്ന വാക്സിന്‍ ഡ്രൈവുകളിലൂടെ ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോളേജുകള്‍ തുറക്കുന്നതിന് മുന്നോടിയായി അണുവിമുക്തമാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

കോളേജ് പ്രിന്‍സിപ്പല്‍മാരുമായുള്ള ഓണ്‍ലൈന്‍ യോഗത്തിന് ശേഷമായിരുന്നു ന്നു മന്ത്രിയുടെ പ്രതികരണം . രാവിലെ 8.30 മുതല്‍ 4.30 മുതല്‍ വരെയുള്ള സമയക്രമത്തില്‍ അഞ്ച് മണിക്കൂര്‍ എന്ന രീതിയില്‍ മൂന്ന് സമയ ക്രമയങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതില്‍ ഏത് സമയക്രമം വേണമെന്ന് സ്ഥാപന മേധാവികള്‍ക്ക് തീരുമാനിക്കാം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *