KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ പാടില്ലെന്ന് സര്‍ക്കാര്‍. കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പ്രളയമേഖലകളില്‍ പ്രത്യേക ഊന്നല്‍ നല്‍കും. എ.ഡി.ജി.പി. സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി നിയമിക്കാനും തീരുമാനിച്ചു.

പ്രളയം സാരമായി ബാധിച്ച ഇടുക്കി, വയനാട് ജില്ലകളില്‍ കാര്‍ഷിക വായ്പയിന്‍ മേല്‍ ബാങ്കുകള്‍ ജപ്തി നടപടികളിലെയ്ക്ക് കടന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍.കാര്‍ഷിക വായ്പകള്‍ക്ക് മേലുള്ള ജപ്തി നടപടികള്‍ പാടില്ലെന്നുള്ളതാണ് സര്‍ക്കാര്‍ നിലപാട്.കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുളള സ്ഥലങ്ങളെ ആ കാലയളവിലെക്ക് ഒഴിവാക്കണമെന്ന് സംസ്ഥാനതല ബാങ്ക് സമിതിയോട് ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചു.

കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി. സുദേഷ് കുമാറിനെ ഗതാഗത കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ കമ്മീഷണര്‍ കെ. പത്മകുമാര്‍ ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതലയും എന്‍. പ്രശാന്തിനെ മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.

Advertisements

തെരുവോര കച്ചവടക്കാരുടെ സംരക്ഷണത്തിന് പദ്ധതിക്കും അംഗീകാരമായി. പദ്ധതി പ്രകാരം ഓരോ നഗര പ്രദേശത്തും തെരുവോര കച്ചവടക്കാര്‍ക്കു വേണ്ടി പ്രത്യേക മേഖല കണ്ടെത്തി അവിടെ കച്ചവടത്തിനുള്ള സൗകര്യം അതത് നഗരസഭകള്‍ ഒരുക്കേണ്ടതാണ്.

തെരുവോര കച്ചവടക്കാരുടെ ജീവനോപാധി ഉറപ്പാക്കുക, അവരുടെ കച്ചവടത്തിന് സംരക്ഷണം നല്‍കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. കച്ചവടക്കാരുടെ ക്ഷേമത്തിനുള്ള വിവിധ നടപടികള്‍ ഇതിന്റെ ഭാഗമായി സ്വീകരിക്കുന്നതാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *