KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു; യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന്

തിരുവനന്തപുരം:സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ ആരംഭിച്ചു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്നത്. അതേസമയം, യുഡിഎഫിന്റെ രാജ്ഭവൻ മാർച്ചും ഇന്ന് നടക്കും. ഒപ്പം, നോട്ട് പിൻവലിക്കലിന്എതിരെ പ്രതി പക്ഷ പാർട്ടികൾ ദേശ വ്യാപകമായി പ്രതിഷേധിക്കും. നോട്ട് പിന്‍വലിക്കലിന് എതിരെ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഹർത്താലിന് ആഹ്വാനം നൽകിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *