KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ അനിശ്ചിതകാല സമരത്തില്‍

സംസ്ഥാനത്തെ എ ക്ലാസ് തീയേറ്ററുകള്‍ ഇന്നു മുതല്‍ അടഞ്ഞു കിടക്കും. കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലുള്ള തിയേറ്ററുകളാണ് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നത്. ടിക്കറ്റ് തുകയോടൊപ്പമുള്ള സെസ് തുക മുന്‍കൂര്‍ നല്‍കാത്തതിനെ തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ടിക്കറ്റ് മുദ്ര ചെയ്ത് നല്‍കാത്തതിലാണ് തീയേറ്ററുടമകളുടെ പ്രതിഷേധം. സെസ് തുകയായ മൂന്നു രൂപയില്‍ തീയേറ്ററുടമകള്‍ക്ക് നല്‍കാമെന്നേറ്റ വിഹിതം സര്‍ക്കാര്‍ ലഭ്യമാക്കാത്ത സാഹചര്യത്തിലാണ് സെസ് തുക മുന്‍കൂര്‍ അടക്കുന്നത് തീയേറ്ററുടമകള്‍ അവസാനിപ്പിച്ചത്.

Share news