സംസ്ഥാന തല മികവുത്സവത്തിൽ വന്മുകം-എളമ്പിലാട് സ്കൂൾ മികച്ച അവതരണം നടത്തി

കൊയിലാണ്ടി; കോഴിക്കോട് നടന്നു വരുന്ന വിദ്യാഭ്യാസ മഹോത്സവത്തിലെ സംസ്ഥാനതല മികവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് വിദ്യാലയ മികവ് അവതരിപ്പിക്കാൻ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് അവസരം ലഭിച്ചു. സ്കൂൾ ലീഡർ ഹൈഫ ഖദീജയും, മൂന്നാം ക്ലാസുകാരി നിരഞ്ജന എസ് മനോജും ചേർന്ന് മികവാർന്ന അവതരണം കാഴ്ചവെച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് മികച്ച വിദ്യാലയങ്ങൾ തങ്ങളുടെ മികവുകൾ അവതരിപ്പിക്കപ്പെട്ട പരിപാടിയിൽ ഇവരുടെ വിദ്യാലയ മികവ് അവതരണത്തിന് പ്രത്യേക അഭിനന്ദനം ലഭിച്ചു. സംസ്ഥാന തലത്തിൽ തന്നെ ഒരുവിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറികൾ സ്ഥാപിച്ച ആദ്യത്തെ വിദ്യാലയം എന്ന ബഹുമതി നേടിയ ഈ വിദ്യാലയത്തിന്റെ അമ്മ വായന, കുഞ്ഞുവായന, കുടുംബ വായന
എന്ന ഹോം ലൈബ്രറി പ്രൊജക്ടാണ് മികവായി അവതരിപ്പിച്ചത്.
വയനാട് ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ: ജി.എൻ.ബാബുരാജിൽ നിന്ന് മികവിനുള്ള ഉപഹാരo സ്വീകരിച്ചു. പി.ടി.എ. പ്രസിഡന്റ് എൻ.ശ്രീഷ്ന, എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
