സംരഭകത്വ ശിൽപ്പശാല

കൊയിലാണ്ടി: വ്യവസായ വാണിജ്യ വകുപ്പും കൊയിലാണ്ടി നഗരസഭയും ചേർന്ന് സംരഭകത്വ ശിൽപ്പശാല നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ പദ്ധതികളും സേവനങ്ങളും ലൈസൻസ് നടപടിക്രമങ്ങളും, ബാങ്കിങ്ങ് നടപടി ക്രമങ്ങളും എന്ന വിഷയങ്ങളിൽ പുതു സംരഭകർക്ക് അറിവ് പകർന്നു നൽകിയ ശിൽപ്പശാല നഗരസഭ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷ വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ. അജിത്, സി. പ്രജില, പി.കെ. നിജില, നഗരസഭ കൗൺസിലർമാരായ പി. രത്നവല്ലി, കെ.കെ. വൈശാഖ്, ജില്ലാ വ്യവസായ ഓഫീസർ, കൊയിലാണ്ടി വ്യവസായ വികസന ഓഫീസർ എന്നിവർ സംസാരിച്ചു.


