സംഘപരിവാർ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: പുളിയഞ്ചേരിയിലും പരിസര പ്രദേശങ്ങളായ വിയ്യൂർ, പന്തലായനി, കാവുംവട്ടം പ്രദേശങ്ങളിലുമുണ്ടായ അക്രമത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ നിസ്സംഗത തുടരുന്ന പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആർ.എസ്.എസ്. വിഭാഗം കാര്യവാഹക് എൻ.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ.വി. സത്യൻ അധ്യക്ഷനായി.
ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ, വി.കെ. ജയൻ, കെ.പി.മോഹനൻ, വി.കെ. ഉണ്ണികൃഷ്ണൻ, ടി.കെ. പത്മനാഭൻ ,വി.കെ.മുകുന്ദൻ, വയനാരി വിനോദ് ,അഖിൽ പന്തലായനി എന്നിവർ സംബസിച്ചു.

