ശൗര്യം 2022 ” ഒന്നാം വാർഷിക ദിനാചരണം നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി. നാടിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ നായിബ് സുബേദാർ എം ശ്രീജിത്ത് എസ് സി എസ് എം അനുസ്മരണ സമിതി “ശൗര്യം 2022 ” ഒന്നാം വാർഷിക ദിനാചരണം നടത്തി പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ നടന്ന സേനാ സംഗമം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു.

രാഷ്ട്രം ശൗര്യ ചക്ര നൽകി ആദരിച്ച സുബേദാർ മനേഷ് മുഖ്യാതിഥി ആയിരുന്നു കേണൽ എം ഒ മാധവൻനായർ സുബേദാർ മനേഷിനെ പരിചയപ്പെടുത്തി സുനിൽ തിരുവങ്ങൂർ ദേശഭക്തിഗാനാലപനം നടത്തി ഒരു നാടിന്റെ ആദരവ് സുബേദാർ മനേഷ് ഏറ്റ് വാങ്ങി എൻ സി സി എസ് പി സി കേഡറ്റുകൾ മനേഷിന് പൂച്ചെണ്ട് നൽകി ആദരിച്ചു സുബേദാർ മനേഷിന് വർക്കിങ്ങ് ചെയർമാൻ സി അശ്വനിദേവ് അനുമോദന പത്രസമർപ്പണം നടത്തി.


സുബേദാർ മനേഷ് എൻ സി സി, എസ് പി സി കേഡറ്റുകളുമായി സംവദിച്ചു. തിരുവങ്ങൂർ ഹയർസെക്കണ്ടറിയിലേയും, പൊയിൽക്കാവ് ഹയർ സെക്കണ്ടറിയിലേയും എൻ സി സി, എസ് പി സി കേഡറ്റുകളാണ് പരിപാടിയിൽ പങ്കെടുത്തത്. മാടഞ്ചേരി സത്യനാഥൻ സ്വാഗതവും രതീഷ് ഈച്ചരോത്ത് നന്ദിയും പ്രകടിപ്പിച്ചു.


