ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം: ഇന്ന് ശരത്തിന്റെ സംഗീതകച്ചേരി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച നടന്ന കല്ലൂര്‍ രാമന്‍കുട്ടി മാരാരുടെ തായമ്പക മേളാസ്വാദകരെ വിസ്മയം കൊള്ളിച്ചു. തുടര്‍ന്ന് നാടകം ‘നാഗമഠത്ത് തമ്പുരാട്ടി’ അരങ്ങേറി. 27ന് സദനം രാമകൃഷ്ണന്റെ തായമ്പക, പ്രശസ്ത സംഗീത സംവിധായകന് ശരത് അവതരിപ്പിക്കുന്ന സംഗീതകച്ചേരി എന്നിവ നടക്കും.
