ശിവപുരം സര്‍വീസ് സഹകരണ ബാങ്കിന് നബാർഡിന്റെ ധനസഹായം

കോഴിക്കോട്: എകരൂര്‍ ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്‍ഡ്റിസോഴ്‌സ് പേഴ്‌സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി സുനില്‍കുമാറിന് കൈമാറി. ബാങ്ക് പ്രസിഡന്റ് കെ.കെ. ഡി. രാജന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരും ജീവനക്കാരും പങ്കെടുത്തു.
