KOYILANDY DIARY.COM

The Perfect News Portal

ശബള-​പെ​ന്‍ഷ​ന്‍ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷ​മു​ള്ള ര​ണ്ടാം മാ​സ​ത്തെ ശബള-​പെ​ന്‍ഷ​ന്‍ വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട പ​ണം ന​ല്‍കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ റി​സ​ര്‍വ് ബാ​ങ്ക് ഉ​റ​ച്ചു നി​ല്‍ക്കു​ന്ന​തോ​ടെ ഇ​ന്ന് ആ​രം​ഭി​ക്കേ​ണ്ട ശബ​ള-​പെ​ന്‍ഷ​ന്‍ വി​ത​ര​ണം താ​ളം തെ​റ്റു​മെ​ന്ന് ഉ​റ​പ്പാ​യി. അ​തേ​സ​മ​യം, നോ​ട്ട് അ​സാ​ധു​വാ​ക്ക​ലി​നു ശേ​ഷ​മു​ള്ള ആ​ദ്യ മാ​സം സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു ന​ല്‍കി​യ തു​ക​യു​ടെ വി​ത​ര​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ മൂ​ന്നു ത​വ​ണ നോ​ട്ടീ​സി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ര്‍ക്കാ​ര്‍ ന​ല്‍കാ​ത്ത​താ​ണു ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ന്‍ ആ​ര്‍ബി​ഐ​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണു റി​പ്പോ​ര്‍ട്ട്.

ഈ ​മാ​സ​ത്തെ ​ശബള-​പെ ന്‍ഷ​ന്‍ വി​ത​ര​ണ​ത്തി​ന് 1391 കോ​ടി രൂ​പ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍, ക​ഴി​ഞ്ഞ മാ​സ​ത്തെ ക​ണ​ക്കു​ക​ള്‍ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ 600 കോ​ടി രൂ​പ മാ​ത്ര​മെ ന​ല്‍കാ​നാ​വൂ എ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് റീ​ജ്യ​ന​ല്‍ ഡ​യ​റ​ക്റ്റ​ര്‍ ധ​ന​കാ​ര്യ സെ​ക്ര​ട്ട​റി​യെ നേ​രി​ട്ട​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം തീ​യ​തി മു​ത​ല്‍ 13വ​രെ​യാ​ണ് സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കു ശബളം ന​ല്‍കു​ന്ന​ത്. ഒ​ന്നാം തീ​യ​തി ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ല്‍ ഇ​ന്നു മു​ത​ലാ​കും ശ​മ്ബ​ള വി​ത​ര​ണം ആ​രം​ഭി​ക്കു​ക. എ​സ്ബി​ടി, എ​സ്ബി​ഐ, കാ​ന​റ തു​ട​ങ്ങി​യ ബാ​ങ്കു​ക​ള്‍ വ​ഴി​യാ​ണു ട്ര​ഷ​റി​യി​ലേ​ക്ക് പ​ണം എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ശ​മ്ബ​ളം ല​ഭി​ക്കേ​ണ്ട ആ​ദ്യ​ദി​ന​ങ്ങ​ളി​ല്‍ പ്ര​തി​സ​ന്ധി നേ​രി​ട്ടെ​ങ്കി​ലും പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട തു​ക​യി​ല്‍ ഭൂ​രി​പ​ക്ഷ​വും ആ​ര്‍ബി​ഐ ബാ​ങ്കു​ക​ള്‍ വ​ഴി ട്ര​ഷ​റി​ക​ളി​ല്‍ എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ആ ​തു​ക​യു​ടെ വി​ത​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന ​ല്‍കാ​ത്ത​തി​നാ​ല്‍ ഈ ​മാ​സം കാ​ര്യ​ങ്ങ​ള്‍ സു​ഗ​മ​മ​ല്ലെ​ന്നാ​ണു ധ​ന​വ​കു​പ്പ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.

നോ​ട്ട് ല​ഭ്യ​മാ​കാ​ത്ത​തി​നെ തു​ട​ര്‍ന്നു ശ​മ്ബ​ള വി​ത​ര​ണ​ത്തി​നു ട്ര​ഷ​റി​യി​ല്‍ നി​യ​ന്ത്ര​ണ​മേ​ര്‍പ്പെ​ടു ത്തു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍ന്ന് ധ​ന​മ​ന്ത്രി​ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ ത്തെ​ത്തി​യി​രു​ന്നു. എ​ല്ലാ മാ​സ​ത്തെ​യും പോ​ലെ ശബള​വും പെ​ന്‍ഷ​നും ബി​ല്‍ പാ​സാ​ക്കി അ​വ ര​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ ത​ന്നെ ന​ല്‍കു​മെ​ന്നും പി​ന്‍വ​ലി​ക്ക​ല്‍ത്തു​ക കു​റ​യ്ക്കാ​ന്‍ ധ​ന​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്നു​മാ​യി​രു​ന്നു ധ​ന​വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍, അ​ത്ര​യും തു​ക ബാ​ങ്കു​ക​ള്‍ ന​ല്‍കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. 24,000 രൂ​പ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ​വ​ര്‍ക്കും ആ​തു​ക ന​ല്‍ക​ണ​മെ​ന്നും സ്വ​ന്തം നി​ല​യി​ല്‍ കു​റ​യ്ക്ക​രു​തെ​ന്നു​മാ​ണ് ട്ര​ഷ​റി​ക​ള്‍ക്കു ധ​ന​വ​കു​പ്പ് ന​ല്‍ കി​യ നി​ര്‍ദേ​ശം. ബാ​ങ്കു​ക​ളും ആ ​തു​ക ന​ല്‍ക​ണ​മെ​ന്നു സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മു​ണ്ട്. എ ​ന്നാ​ല്‍, ബാ​ങ്കു​ക​ള്‍ക്ക് അ​ത്ര​യും തു​ക ന​ല്‍കാ​ന്‍ ക​ഴി​യു​മോ​യെ​ന്നു സ​ര്‍ക്കാ​രി​ന് പ​റ​യാ​നാ​വി ല്ലെ​ന്നും അ​തു​ബാ​ങ്കു​ക​ളു​ടെ​യും കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ​യും വി​ഷ​യ​മാ​ണെ​ന്നു​മാ​ണ് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ നി​ല​പാ​ട്. ഇ​തോ​ടെ അ​ക്കൗ​ണ്ടി​ല്‍ മു​ഴു​വ​ന്‍ പ​ണം വ​ന്നാ​ലും 24,000 രൂ​പ​വ​രെ യെ​ങ്കി​ലും ആ​ദ്യ​ദി​വ​സം ത​ന്നെ പി​ന്‍വ​ലി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന ആ​ശ​ങ്ക​യാ​ണ് ജീ​വ​ന ക്കാ​ര്‍ക്കി​ട​യി​ല്‍ ശ​ക്ത​മാ​ണ്.

Advertisements

അ​തേ​സ​മ​യം, സം​സ്ഥാ​നം ഗു​രു​ത​ര​മാ​യ നോ​ട്ടു ക്ഷാ​മം നേ​രി​ടു​മെ​ന്ന് ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ത​ന്നെ റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. ശബള​വും പെ​ന്‍ഷ​നും ന​ല്‍കേ​ണ്ട സാ​ഹ​ച​ര്യ ത്തി​ല്‍ ബാ​ങ്കു​ക​ളി​ല്‍ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്മു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും കെ. ​എം. എ​ബ്ര​ഹാം സ​ര്‍ക്കാ​രി​നു ന​ല്‍കി​യ റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ വി​വി​ധ ക്ഷേ​മ​പ്പെ​ന്‍ഷ​നു​ക​ളു​ടെ വി​ത​ര​ണം നോ​ട്ടു ക്ഷാ​മം കാ​ര​ണം പ​ല സ്ഥ​ല​ത്തും ത​ട​സ​പ്പെ​ട്ടെ​ന്നു ധ​ന​വ​കു​പ്പ് ആ​രോ​പി​ച്ചി​രു​ന്നു. ആ​വ​ശ്യ​മാ​യ ത്ര ​ക​റ​ന്‍സി റി​സ​ര്‍വ് ബാ​ങ്ക് ല​ഭ്യ​മാ​ക്കാ​ത്ത​താ​യി​രു​ന്നു കാ​ര​ണം.

പെ​ന്‍ഷ​ന്‍ വീ​ട്ടി​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട 16 ല​ക്ഷം പേ​ര്‍ക്ക് 506.7 കോ​ടി രൂ​പ സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ വ​ഴി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ന​ല്‍കി​ത്തു​ട​ങ്ങി​യ​താ​ണ് ത​ട​സ​പ്പെ​ട്ട​ത്. ബാ​ക്കി 17.58 ല​ക്ഷം പേ​ര്‍ക്ക് 548.6 കോ​ടി രൂ​പ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു നേ​രി​ട്ടു ന​ല്‍കി​യി​രു​ന്നു. ഇ​തി​നു പിന്നാ​ലെ​യാ​ണു ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ല്‍കി​ല്ലെ​ന്നു ആ​ര്‍ബി​ഐ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ശബ​ള-​പെ​ന്‍ഷ​ന്‍ വി​ത​ര​ണ​വും ആ​ശ​ങ്ക​യി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

Share news

Leave a Reply

Your email address will not be published. Required fields are marked *