ശബരിമലയില്‍ പോകാന്‍ ഇഷ്ടമല്ലാത്തവര്‍ പോകുന്നില്ലെന്ന് കരുതി പോകുന്നവരെ തടയാന്‍ എന്ത് അവകാശം: സുബ്രഹ്മണ്യം സ്വാമി

ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബഹ്മണ്യന്‍ സ്വാമി. ആ ‘അഞ്ചു ദിവസങ്ങളില്‍’ ക്ഷേത്രത്തില്‍ പോകാന്‍ സുപ്രീംകോടതി നിര്‍ബന്ധിക്കുന്നില്ല. അത് സ്വന്തം താത്പര്യമാണെന്നും സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കി. ട്വിറ്ററിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലാത്തവര്‍ പോകേണ്ടതില്ല. അതേസമയം പോകാന്‍ ആഗ്രഹിക്കുന്നവരെ പോകരുതെന്ന് പറഞ്ഞ് തടയാനുമാവില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാമെന്നും അദ്ദേഹം ചോദിച്ചു.

