ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി എല്ലാവര്ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി എല്ലാവര്ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങള്‍ ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിഗണിച്ചത് ഭരണഘടന പരമായ കാര്യങ്ങളാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിച്ചു. പാരമ്പര്യം ആയി തുടരുന്ന ആചാരങ്ങള്‍ അതിനെ മാനിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമവും ആചാരങ്ങളും സമന്വയിപ്പിച്ചുകൊണ്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ശബരിമല സ്ത്രീ പ്രവേശന കേസില്‍ സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കാന്‍ ബാധ്യസ്ഥരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.യുഡിഎഫ് സര്‍ക്കാര്‍ യുവതികളുടെ പ്രവേശനത്തിന് എതിരായിരുന്നെങ്കിലും പുതിയ വിധിയിലൂടെ അത്തരം കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലാതായെന്നും ചെന്നിത്തല പറഞ്ഞു.

