ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാന്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭക്ക് അകത്തും പുറത്തും സമരം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടിയിരുന്നു. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടേയും ആവശ്യപ്രകാരമായിരുന്നു നടപടി. നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ സഭ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള സമരപരിപാടികള്‍ നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.

നാളെ മുതല്‍ ശബരിമല വിഷയം സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് യുഡിഎഫ് തീരുമാനം. അതേ സമയം സുപ്രീം കോടതി വിധി നടപ്പാക്കേണ്ട ഭരണഘടനാ ബാധ്യതയും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയിലെ ഭിന്ന സ്വരവുമാകും സര്‍ക്കാരിന്റെ പ്രതിരോധം. ശബരിമല പ്രശ്നത്തില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് എം വിന്‍സെന്റ് നല്കിയ സ്വകാര്യ ബില്ലിന് സ്പീക്കര്‍ ഇന്ന് അനുമതി നിഷേധിച്ചിരുന്നു.

