വർഗ്ഗീയ ശക്തികൾക്ക് താക്കീതായി സിപിഐ(എം) റാലി


കൊയിലാണ്ടി: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള RSS – SDPI ഗൂഢ നീക്കത്തിനെതിരെ സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ബഹുജന റാലി സംഘടിപ്പിച്ചു. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ റാലി മത തീവ്രവാദ ശക്തികൾക്ക് ശക്തമായ താക്കീതായി മാറി. ഏരിയയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ പ്രവർത്തകർ കൊയിലാണ്ടി പട്ടണത്തിന്റെ തെക്ക് ഭാഗത്ത് കേന്ദ്രീകരിച്ച് പ്രകടനമായി പുതിയ ബ്സ്സ് സ്റ്റാന്റ് പരിസരത്ത് സംഗമിച്ചു.

ബഹുജന റാലി സിപിഐ(എം) ജില്ലാ സിക്രട്ടറിയേറ്റംഗം എം. ഗിരീഷ് റാലി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എ.എം റഷീദ് മുഖ്യ പ്രഭാഷണം നടത്തി. സി.പി ഐ (എം) ജില്ലാ കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റാലിയ്ക്ക് ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.ബാബുരാജ്, അഡ്വ. എൽ .ജി. ലിജീഷ്, സി. അശ്വനീദേവ്, കെ. ഷിജു, എന്നിവർ നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.



