വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് വരികയായിരുന്ന മിഗ് 21 വിമാനമാണ് കാന്‍ഗ്ര ജില്ലയില്‍ തകര്‍ന്നുവീണത്.
പരീക്ഷണ പറക്കലിനിടെയായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്. പൈലറ്റ് മീത് കുമാറാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല. രണ്ടുമാസത്തിനിടെ വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തില്‍ തകര്‍ന്നുവീണത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

