വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗം

കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട് യൂണിറ്റ് ജനറൽ ബോഡി യോഗം ജില്ലാ സെക്രട്ടറി കെ. സേതുമാധവൻ ഉൽഘാടനം ചെയ്തു. കുനിയിൽ ദാമോദരൻ നായർ അദ്ധ്യക്ഷനായിരുന്നു. വ്യാപാരി ക്ഷേമനിധി ചെക്ക് വിതരണം നിയോജക മണ്ഡലം പ്രസിഡണ്ട് മണിയോത്ത് മൂസ്സഹാജി, പി. പ്രസന്നൻ, വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് സൗമിനി മോഹൻദാസ്, കബീർ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി.കെ.ദാമോദരൻ നായർ (പ്രസി), പി.സി.ഉണ്ണികൃഷ്ണൻ (വൈ.പ്രസി), കെ.യു.പി. നാസർ (സെക്രട്ടറി) വി.വി. മോഹനൻ (ജന.. സി ക്ര), വി. ശശിധരൻ (ട്രഷറർ).

