വൈരി പത്മഭൂഷൺ എം ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു
ആകാശ് പ്രകാശ് മ്യൂസിക് & എന്റർടെയിൻമെന്റ് ബാനറിൽ പ്രകാശ് നിർമ്മിച്ച് പ്രശാന്ത് ചില്ല അവതരിപ്പിക്കുന്ന *വൈരി* യുടെ FIRST LOOK POSTER പ്രകാശന കർമ്മം അക്ഷരകുലപതി പത്മഭൂഷൺ എം ടി വാസുദേവൻ നായർ സ്വവസതിയിൽ വെച്ച് നിർവ്വഹിച്ചു.
സാഹിത്യ പെരുമയുടെ നിത്യവസന്തം, അക്ഷരകുലപതി, നമ്മുടെ സ്വകാര്യ അഹങ്കാരം എന്നീ വിശഷണങ്ങളുള്ള മഹാനുഭാവന്റെ അനുഗ്രഹം നേരിട്ട് ലഭ്യമായ ഈ ചെറിയ പെരുന്നാൾ, അക്ഷയ തൃതീയ ദിനം ധന്യമാണ്.

ചടങ്ങിൽ ഷാജി പട്ടിക്കര (ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ സെക്രട്ടറി) പ്രശാന്ത് ചില്ല, രഞ്ജിത് ലാൽ, നിധീഷ് സാരംഗി, ആൻസൺ ജേക്കബ്, മകേശൻ നടേരി എന്നിവർ സംബന്ധിച്ചു. പ്രിയപ്പെട്ടവരുടെ പിന്തുണ ഉണ്ടാകണമെന്ന അഭ്യർത്ഥനയോടെ സമർപ്പിക്കുന്നു.
Advertisements

