വെള്ളിമാട് കുന്ന് വൃദ്ധസദനം ശുചീകരണവും ഫർണീച്ചർ കൈമാറലും നാളെ

കോഴിക്കോട്: കേരള ഗ്രാമപഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റന്റ് ഓർഗനൈസേഷന്റെ (സിഐടിയു) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിമാട് കുന്ന് വൃദ്ധസദനം ശുചീകരണവും ഫർണീച്ചർ കൈമാറലും നാളെ നടക്കും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. എ. പ്രദീപ് കുമാർ എംഎൽഎ മുഖ്യാഥിതിയാകും.
സംസ്ഥാന സമ്മേളനം 28ന് തിരുവനന്തപുരം കെഎസ്ടിഎ ഹാളിൽ നടക്കും. സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഭാരവാഹികളായ കെ.സി. ലിബേജ് പുറമേരി, പി.പി. നിതിൻ രാജ്, പി. ഹരീഷ്, സൗമ്യ ബാലുശേരി, എം.പി. അജ്നാസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

