വെളിയണ്ണൂർചല്ലി കർഷകരുടെ ഇൻഷൂറൻസ് ആനുകൂല്യം ഉടൻ നൽകും: മന്ത്രി വി.എസ്. സുനിൽ കുമാർ

കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലി കർഷകരുടെ ഇൻഷൂറൻസ് ആനുകൂല്യം ഉടൻ നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഉറപ്പ് നൽകി. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കെ. ദാസൻ എം.എൽ.എ.യും, വെളിയണ്ണൂർ ചല്ലി കോർഡിനേറ്റർ
സി. അശ്വനി ദേവിന്റെയും സാന്നിദ്ധ്യത്തിൽ ഉയർന്ന ഉദ്യാഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് മുടങ്ങിയ ഇൻഷൂറൻസ് ആനുകൂല്യം ഉടൻ വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.
ഇൻഷൂറൻസ് ആനുകൂല്യം നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചങ്കിലും ചില ഉദ്യോഗസ്ഥരുടെ അലംഭാവംമൂലം പേപ്പറുകൾ ചുവപ്പ്‌നാടയിൽ കുടുങ്ങികിടക്കുകയായിരുന്നു. യോഗത്തിൽ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറി ദീപു എസ്. നായരും പങ്കെടുത്തു.

